pj-nahas-ulghadanam-cheyy

കല്ലമ്പലം: കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളിലെ പ്ലേ ക്ലാസ്, എൽ.കെ.ജി, യു.കെ.ജി വിഭാഗം വിദ്യാർത്ഥികളുടെ വാർഷികോത്സവം മേഘമൽഹാർ 2020 ന് സ്കൂളിൽ തുടക്കമായി. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സാഹിത്യ കലോത്സവ പരിപാടികൾ കെ.ടി.സി.ടി ചെയർമാൻ ഡോ. പി.ജെ. നഹാസ് ഉദ്ഘാടനം ചെയ്തു. സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ് അദ്ധ്യക്ഷനായി. നാൽപ്പത് ഇനങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്ന മത്സരങ്ങളിൽ നാന്നൂറോളം വിദ്യാർഥികൾ പങ്കെടുക്കും. പ്രിൻസിപ്പൽ എം.എൻ. മീര, വൈസ് പ്രിൻസിപ്പൽമാരായ ബി.ആ.ർ ബിന്ദു, ഗിരിജാ രാമചന്ദ്രൻ, പ്രോഗ്രാം കൺവീനർ യു. ഷിജ, സുനിതാ ആർ. നായർ, റജീനാ ബീവി, ആർ.ജെ. രാജി, സൽമാ ജവഹർ, പ്രിജി. പി, ഫാജിദാ ബീവി, വലിയവിള സമീർ, എം.എസ്. ധന്യ, സ്മിത കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.