photo

നെടുമങ്ങാട്: അഖിലേന്ത്യ കിസാൻസഭ കരകുളം ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്‌തു. കരകുളം ആറാംകല്ല് എസ്.എൻ.ഡി.പി ഹാളിൽ ലോക്കൽ കമ്മിറ്റി പ്രസിഡന്റ് എൻ. ചെല്ലപ്പൻ നായരുടെ അദ്ധ്യക്ഷതയിൽ ലോക്കൽ സെക്രട്ടറി എസ്. രാജപ്പൻ നായർ സ്വാഗതം പറഞ്ഞു. അയിരൂപ്പാറ രാമചന്ദ്രൻ, വി.ബി. ജയകുമാർ, വി. രാജീവ്, എസ്.എസ്. ജ്യോതിബസു, പി.കെ. രാധാകൃഷ്ണൻ, കെ. ഉദയകുമാർ, എസ്. ചിത്ര തുടങ്ങിയവർ സംസാരിച്ചു. മികച്ച കൃഷി ഓഫീസർമാരായി തിരഞ്ഞെടുക്കപ്പെട്ട എസ്. ജയകുമാർ, പാമിലാ വിമൽരാജ് എന്നിവരെ ആദരിച്ചു. ഭാരവാഹികളായി ജി.ജെ. ലോറൻസ് (പ്രസിഡന്റ്), ഋഷികേശൻ നായർ (വൈസ് പ്രസിഡന്റ്), ഐ.ജെ. സന്തോഷ്‌കുമാർ (സെക്രട്ടറി), ചന്ദ്രൻ കുന്തിരിക്കാക്കുഴി (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.