തിരുവനന്തപുരം: ജയ്‌ജഗത് 2020 എന്ന ലോകസമാധാന പദയാത്രയുടെ ഭാഗമായി ഏകതാ പരിഷത്തും വക്കം മൗലവി ഫൗണ്ടേഷനും സംയുക്തമായി പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. സുസ്ഥിര വികസനം ഗ്രാമസഭകളിലൂടെ- യുവാക്കളുടെ പങ്ക് എന്നതാണ് വിഷയം. 18-35 പ്രായക്കാർക്ക് പങ്കെടുക്കാം.15 പേജിൽ കവിയാത്ത രചനകൾ 25ന് മുമ്പ് ചെയർമാൻ,​ വക്കം മൗലവി ഫൗണ്ടേഷൻ,​ വക്കം മൗലവി റോഡ്,​ തിരുവനന്തപുരം - 35 എന്ന വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക് ഫോൺ: 9744984541.