school

കഴക്കൂട്ടം: പള്ളിപ്പുറം മോഡൽ പബ്ലിക് സ്‌കൂളിലെ 15-ാമത് വാർഷിക ആഘോഷങ്ങൾ മുൻ മന്ത്റി സി. ദിവാകരൻ എം.എൽ.എ നിർവഹിച്ചു. ജില്ലാ പൊലീസ് മേധാവി ബി. അശോകൻ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. നജീദ് അദ്ധ്യക്ഷത വഹിച്ചു. സിനി ആർട്ടിസ്റ്റ് നോബി മർക്കോസ്, അണ്ടൂ‌ർക്കോണം പഞ്ചായത്ത് പ്രസിഡന്റ് ആർ. ഉഷാകുമാരി, ഹരീഷ് കുമാർ(ജയശ്രീ ബാലവേദി), കൃഷിഭവൻ അഗ്രികൾച്ചറൽ ഓഫീസർ ലക്ഷ്മി, അഡ്വ. എം. മുനീർ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന സ്‌കൂൾ കലോത്സവ വിജയി ആവണിയെയും മികച്ച കർഷകൻ പള്ളിപ്പുറം ശങ്കരനെയും ആദരിച്ചു. സ്‌കൂൾ ലീഡർ കുമാരി അൽഫിയ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ജാസ്മിൻ. കെ നന്ദിയും പറഞ്ഞു.