ചിറയിൻകീഴ്:ആർ.എസ്.എസ് മണ്ഡൽ ബൗദ്ധിക്പ്രമുഖും സാംസ്കാരിക പ്രവർത്തകനുമായ കെ.എ.മകേഷിന്റെ നിര്യാണത്തിൽ അനുശോചിച്ചു.ശാർക്കര ശ്രീവിദ്യാനികേതനിൽ നടന്ന അനുസ്മരണ യോഗത്തിൽ ആറ്റിങ്ങൽ ജില്ലാ സംഘചാലക് അഡ്വ.സുശീലൻ,ജില്ലാ കാര്യവാഹ് അഖിലേഷ്,ദീപക് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.ചിറയിൻകീഴ് നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂളിലും മകേഷ് അനുസ്മരണം നടന്നു.