തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ലക്ഷദീപ മഹോത്സവവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണവും പാർക്കിംഗ് നിയന്ത്രണവും ഉണ്ടയിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. രാവിലെ 10 മുതൽ രാത്രി 9 വരെ കിഴക്കേകോട്ടയിലും, ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിലുമാണ് നിയന്ത്രണം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളായ കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസ് ജംഗ്ഷൻ മുതൽ നോവൽറ്റി ജംഗ്ഷൻ വരെയുള്ള റോഡിൽ വാഹനം കടത്തിവിടില്ല.

വൺവേ റോഡുകൾ

വെട്ടിമുറിച്ച കോട്ട മുതൽ വാഴപ്പള്ളി ജംഗ്ഷൻ വരെയുള്ള റോഡുകൾ
വാഴപ്പള്ളി ജംഗ്ഷൻ മുതൽ ഫോർട്ട് ഹൈസ്‌കൂൾ ജംഗ്ഷൻ വരെയുള്ള റോഡുകൾ
നോ പാർക്കിംഗ് സ്ഥലങ്ങൾ
വെട്ടിമുറിച്ച കോട്ട മുതൽ വാഴപ്പള്ളി ജംഗ്ഷൻ വരെയുള്ള റോഡുകൾക്ക് ഇരുവശവും
തെക്കേ നട, വടക്കേ നട, പടിഞ്ഞാറേ നട, കിഴക്കേ നട
വാഴപ്പള്ളി ജംഗ്ഷൻ മുതൽ ഫോർട്ട് ഹൈസ്‌കൂൾ ജംഗ്ഷൻ വരെയുള്ള റോഡുകൾക്ക് ഇരുവശവും
വെട്ടിമുറിച്ച കോട്ട മുതൽ മിത്രാനന്ദപുരം വരെയുള്ള റോഡിന് ഇരുവശവും
ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകൾ
ഈഞ്ചയ്ക്കൽ മുതൽ പടിഞ്ഞാറെ കോട്ട -മിത്രാനന്ദപുരം വരെയുള്ള റോഡിന് ഇരുവശവും


പാർക്കിംഗ് സ്ഥലങ്ങൾ

പുത്തരിക്കണ്ടം മൈതാനം,​ ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ട് (വലിയ വാഹനങ്ങൾ)
ഗാന്ധി പാർക്ക്
സെൻട്രൽ സ്‌കൂൾ, അട്ടക്കുളങ്ങര
തീർത്ഥപാദ മണ്ഡപം
കാർത്തിക തിരുനാൾ തിയേറ്റർ
ചിത്തിര തിരുനാൾ പാർക്ക്
ലെവി ഹാൾ
മുരുക ക്ഷേത്ര പരിസരം, തെക്കേനട
വൈകുണ്ഠം കല്യാണമണ്ഡപം
അനന്തശയനം കല്യാണമണ്ഡപം
പ്രിയദർശിനി ആഡിറ്റോറിയം
പെയിഡ് പാർക്കിംഗ് ഏര്യ, ശൃംഗേരി മഠം
പെരുന്താന്നി എൻ.എസ്.എസ് സ്‌കൂൾ
ശ്രീകണ്‌ഠേശ്വരം പാർക്ക്
ഫോർട്ട് സ്‌കൂൾ ഗ്രൗണ്ട്
ഫോർട്ട് മിഷൻ ഗേൾസ് സ്‌കൂൾ
പത്മ നഗർ
ടെക്നിക്കൽ ഡയറക്ടറേറ്റ് ഓഫീസ്


വാഹനങ്ങൾ വഴി തിരിച്ച് വിടുന്ന സ്ഥലങ്ങൾ

അട്ടക്കുളങ്ങര ജംഗ്ഷനിൽ നിന്നു കൊത്തളം റോഡ് വഴി ഈഞ്ചയ്ക്കൽ ബൈപ്പാസിലേക്കു മാത്രമേ വാഹനങ്ങൾ കടത്തി വിടുകയുള്ളൂ. ഈഞ്ചയ്ക്കൽ ബൈപ്പാസിൽ നിന്നു കോട്ടയ്ക്കകത്തേക്കും, തമ്പാനൂർ ഭാഗത്തേക്കും വരുന്ന വാഹനങ്ങൾ മിത്രാനന്ദപുരം ജംഗ്ഷനിൽ നിന്നു തിരിഞ്ഞ് എസ്.പി ഫോർട്ട് ആശുപത്രിക്കും ഫോർട്ട് ഹൈസ്‌കൂളിന് മുൻവശത്തുകൂടി വന്ന് തകരപ്പറമ്പ് മേൽപ്പാലം വഴി പോകണം. മിത്രാനന്ദപുരത്തു നിന്നു വാഹനങ്ങളൊന്നും തന്നെ വാഴപ്പള്ളി ജംഗ്ഷനിലേക്ക് കടത്തി വിടുന്നതല്ല. രാവിലെ 10 മുതൽ ഈഞ്ചയ്ക്കൽ ഭാഗത്തുനിന്നും അട്ടക്കുളങ്ങര ഭാഗത്തുനിന്നും ഹെവി/ചരക്ക് വാഹനങ്ങൾ ക്ഷേത്ര റോഡിലേക്ക് കടത്തിവിടില്ല. ഹെവി/ചരക്ക് വാഹനങ്ങൾ ഈഞ്ചയ്ക്കൽ നിന്നും ബൈപ്പാസ് വഴി കോവളം ഭാഗത്തേക്കോ കഴക്കൂട്ടം ഭാഗത്തേക്കോ പോകണം. നെയ്യാറ്റിൻകര ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കിള്ളിപ്പാലത്തു നിന്നു തമ്പാനൂർ ബേക്കറി അണ്ടർപാസ് വഴി ചാക്ക ബൈപ്പാസിലെത്തി പോകണം.


പരാതികൾ അറിയിക്കാൻ
പൊലീസ്
0471-2558731
0471-2558732