തിരുവനന്തപുരം: കൈത്തറിമേഖലയ്ക്ക് സഹായഹസ്തമായി നെയ്ത്ത് സംഘങ്ങൾക്ക് യഥേഷ്ടം നൂലെത്തിക്കുന്നതിന് ട്രിവാൻഡ്രം സ്പിന്നിംഗ് മില്ലിൽ യാൺബാങ്ക് പ്രവർത്തനം ആരംഭിച്ചു. മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. പദ്ധതി കൂടുതൽ മില്ലുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒപ്പം സംസ്ഥാനത്തെ മുഴുവൻ സ്പിന്നിംഗ് മില്ലുകളിലും നൂതന പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. യാൺ ബാങ്ക് വെബ്‌സൈറ്റ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. എം.എൽ.എമാരായ എം. വിൻസെന്റ്, കെ. ആൻസലൻ, സ്പിന്നിംഗ് മിൽ ചെയർമാൻ എം.എം. ബഷീർ, സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടർ കെ. സുധീർ എന്നിവർ പങ്കെടുത്തു.