rrr

നെയ്യാറ്റിൻകര : കളിയിക്കാവിളയിൽ എ.എസ്.ഐ വിത്സനെ കൊലപ്പെടുത്തിയ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ടി.ബി ജംഗ്ഷനിലേക്ക് മാർച്ച് നടത്താൻ പോകുന്നതറിഞ്ഞ്, ടൗൺ ജമാഅത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിച്ചത് സംഘർഷത്തിന്റെ വക്കിലെത്തിച്ചു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ ബി.ജെ.പി പ്രവർത്തകർ കൃഷ്ണൻകോവിലിൽ നിന്നാരംഭിക്കാനിരുന്ന മാർച്ച് നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ തടയുകയായിരുന്നു. ഒപ്പം ജമാഅത്ത് കൗൺസിലിന് മുൻപിൽ സംഘം ചേർന്നവരെയും പൊലീസ് പിൻതിരിപ്പിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട് ജമാഅത്തിലെ താത്കാലിക ജീവനക്കാരനായ പത്താംകല്ല് സ്വദേശി ജാഫറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിറ്റേദിവസം വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് ബി.ജെ.പി പ്രവർത്തകരെ രോഷാകുലരാക്കിയത്. സിസി ടിവി കാമറയിൽ കൃഷ്ണൻകോവിൽ ജംഗ്ഷനിലൂടെ രാത്രിയിൽ കളിയിക്കാവിള കൊപാതക കേസിലെ പ്രതികൾ നടന്നു പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പ്രതികൾ നെയ്യാറ്റിൻകരയിലുണ്ടെന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് പൊലീസിന് രഹസ്യ വിവരവും ലഭിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തമിഴ്നാട് പൊലീസ് ടി.ബി ജംഗ്ഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു .

caption

ടി.ബി.ജംഗ്ഷന് സമീപം സംഘടിച്ചവർ