deth

ഓയൂർ: കൊല്ലം ബൈപാസിൽ കല്ലുംതാഴം ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന റോഡുവിള കട്ടേനിൽ അൻസൽ മൻസിലിൽ നുജുമിന്റെയും സബീനയുടെയും മകൻ അഷ്‌കർ (18) മരിച്ചു. ഡിസംബർ 28ന് രാത്രി 10ന് ആയിരുന്നു അപകടം. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അന്ത്യം.സഹോദരങ്ങൾ: അൻസൽ, അഫിനാൻ.