kerala-uni
kerala uni

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബി.എസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി പരീക്ഷയുടെ വൊക്കേഷണൽ മൈക്രോബയോളജി പ്രാക്ടിക്കൽ പരീക്ഷകൾ 16 മുതൽ നടത്തും.

പുതുക്കിയ പരീക്ഷാതീയതി

2018 ഡിസംബർ 16ന് നടത്തിയ അഞ്ചാം സെമസ്റ്റർ എം.സി.എ റഗുലർ ആൻഡ് സപ്ളിമെന്ററി (2016 സ്കീം) (15.503 ആപ്ളിക്കേഷൻ പ്രോഗ്രാമിന് ഫോർ മൊബൈൽ ഡിവൈസസ്) എന്ന റദ്ദാക്കിയ പരീക്ഷ 16ന് നടത്തും.

ടൈംടേബിൾ

നാലാം സെമസ്റ്റർ എം.എ/എം.എസ്‌സി/എം.കോം മേഴ്സിചാൻസ് പരീക്ഷയുടെ

ടൈംടേബിൾ വെബ്സൈറ്റിൽ.

പരീക്ഷാകേന്ദ്രം

രണ്ടാം സെമസ്റ്റർ ബി.എസ്‌സി മാത്തമാറ്റിക്സ് (വിദൂര വിദ്യാഭ്യാസം-2007 ആൻഡ് 2018 അഡ്മിഷൻ) റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ളിമെന്ററി പരീക്ഷകൾക്ക് ഗവ. ആർട്സ് കോളേജ്, തിരുവനന്തപുരം, എം.ജി. കോളേജ്, തിരു. ഗവ. കോളേജ്, ആറ്റിങ്ങൽ, ഗവ. സംസ്കൃത കോളേജ്, തിരു. എൻ.എസ്.എസ് കോളേജ്, നിലമേൽ , വി.ടി.എം എൻ.,എസ്.എസ് കോളേജ്, ധനുവച്ചപുരം, വിമൻസ് കോളേജ് , തിരുവനന്തപുരം, കെ.യു.സി.ടി.ഇ കാര്യവട്ടം എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ വിദൂര വിദ്യാഭ്യാസകേന്ദ്രം (എസ്.ഡി.ഇ) കാര്യവട്ടത്തും എം.എസ്.എം കോളേജ്, കായംകുളം, ടി.കെ.എം കോളേജ്, കൊല്ലം എൻ.എസ്.എസ് കോളേജ്, പന്തളം എസ്.എൻ.കോളേജ്, കൊല്ലം ബി.ജെ.എം. ഗവ. കോളേജ്, ചവറ, എൻ.എസ്.എസ് കോളേജ്, ചേർത്തല എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ടി.കെ.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ്, കൊല്ലത്തും പരീക്ഷ എഴുതണം.

വിദൂര വിദ്യാഭ്യാസ വിഭാഗം 23 മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ 2018 അഡ്മിഷൻ റഗുലർ ആൻഡ് 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്സപ്ളി​മെന്ററി​ ഡി​ഗ്രി പരീക്ഷകൾക്ക് സ്കൂൾ ഒഫ് ഡിസ്റ്റന്റ് എഡ്യൂക്കേഷൻ പരീക്ഷാകേന്ദ്രങ്ങമായി ആവശ്യപ്പെട്ട വിദ്യാർത്ഥികളും ഗവ. ആർട്സ് കോളേജ് സെന്ററായി രജിസ്റ്റർ ചെയ്ത ഇംപ്രൂവ്മെന്റ് ആൻഡ് സപ്ളിമെന്ററി 2017 അഡ്മിഷൻ വിദ്യാർത്ഥികളും ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റും തിരിച്ചറിയൽ കാർഡുമായി ഗവ. കോളേജ് കാര്യവട്ടം സെന്ററിൽ പരീക്ഷയ്ക്ക് ഹാജരാകണം.

സെന്റ് ജോൺസ് കോളേജ്, അഞ്ചൽ പരീക്ഷാകേന്ദ്രമായി രജിസ്റ്റർ ചെയ്തവർ കൊല്ലം ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജിലും ചേർത്തല എൻ.എസ്. കോളേജ് പരീക്ഷാകേന്ദ്രമായി രജിസ്റ്റർ ചെയ്തവർ കായംകുളം എം.എസ്. കോളേജിലും ഹാജരാകണം.

തിരുവനന്തപുരം ആർട്സ് കോളേജിൽ രജിസ്റ്റർ ചെയ്ത 2018 അഡ്മിഷൻ റഗുലർ വിദ്യാർത്ഥികൾ അതേ സെന്ററിൽ പരീക്ഷയ്ക്ക് ഹാജരാകണം. മറ്റു പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമില്ല.

പരീക്ഷാഫലം

എം.ഫിൽ സുവോളജി (2018-2019, സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടം നാലാം സെമസ്റ്റർ റഗുലർ/ഇംപ്രൂവ്മെന്റ്/ സപ്ളിമെന്ററി, ജൂൺ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഒാൺലൈനായി 20 വരെ അപേക്ഷിക്കാം.

എം.ഫിൽ കെമിസ്ട്രി (2018-2019 ബാച്ച്) യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം പരീക്ഷാഫലം വെബ്സൈറ്റിൽ.

ബി.കോം ഒന്നുംരണ്ടും വർഷ '(ആന്വൽ സ്കീം) പ്രൈവറ്റ് ആൻഡ് സപ്ളിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഒാൺലൈനായും ഒാഫ് ലൈനായും അപേക്ഷിക്കേണ്ട അവസാന തീയതി 27.

മൂന്ന് നാല്, അഞ്ച് സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (2013 അഡ്മിഷന് മുൻപ്) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ക്ളാസുകൾ ഇല്ല

തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം (സി.എ, സി.ഇ.ഇ) നടത്തുന്ന കോഴ്സുകൾക്ക് 2020 ജനുവരി 15ന് ക്ളാസുകൾ ഉണ്ടായിരിക്കുന്നതല്ല. ഫോൺ: 0471 2302523.