gk

1. ഒരു ന്യൂക്ളിക് അമ്ളവും അതിനു ചുറ്റും മാംസ്യാവരണവും ചേർന്ന ലഘു ഘടനയുള്ള സൂക്ഷ്മജീവികളേവ?

വൈറസുകൾ

2. അറിയപ്പെടുന്ന ആദ്യത്തെ വൈറസേത്?

പുകയില മൊസൈക് വൈറസ്

3. വൈറസുകളുടെ സാധാരണ വലിപ്പമെത്ര?

20 നാനോമീറ്റർ മുതൽ 1400 നാനോമീറ്റർ വരെ

4. വൈറസുകൾക്ക് ആ പേര് നൽകിയ ശാസ്ത്രജ്ഞനാര്?

മാർട്ടിനസ് ബെയ്‌ജെറിങ്ക്

5. രോഗകാരികളായ സൂക്ഷ്മജീവികൾ മൂലമാണ് സാംക്രമിക രോഗങ്ങൾ ഉണ്ടാവുന്നതെന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര്?

ലൂയി പാസ്‌ചർ

6. ബാക്ടീരയത്തെ മൈക്രോസ്‌കോപ്പിലൂടെ ആദ്യമായി നിരീക്ഷിച്ച ശാസ്ത്രജ്ഞനാര്?

അന്റോണി വാൻ ലീവൻ ഹോക്

7. ഒരു മൈക്രോൺ എന്നത് എത്ര മില്ലിമീറ്ററാണ്?

0.001 മില്ലിമീറ്റർ

8. ബാക്ടീരിയയ്ക്ക് ആ പേര് നിർദ്ദേശിച്ച ശാസ്ത്രജ്ഞനാര്?

ക്രിസ്ത്യൻ ഗോട്ട് ഫ്രൈഡ് എഹ്‌റെൻബർഗ്

9. ബാക്ടീരിയയ്ക്ക് ഒരു തവണ വിഭജിക്കാൻ ശരാശരി എത്ര സമയം വേണം?

20 മിനിട്ട്

10. ഉപ്പുവെള്ളത്തിൽ കാണപ്പെടുന്ന ബാക്ടീരിയകളേവ?

ഹാലോഫൈലുകൾ

11. നീന്തിനീങ്ങാൻ ബാക്ടീരിയത്തെ സഹായിക്കുന്ന അവയവമേത്?

ഫ്ളഗെല്ല

12. നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവുന്ന ബാക്ടീരിയകളേവ?

തയോമാർഗരിറ്റ നമീബിയൻസിസ്

13. മണ്ണിൽ ജീവിക്കുന്ന ബാക്ടീരിയ?

മിക്‌സോബാക്ടീരിയ

14. ന്യുമോണിയ, കൺകുരു, തൊണ്ടകാറൽ എന്നിവയ്ക്ക് കാരണം ഏതിനം ബാക്ടീരിയകളാണ്?

കോക്കസ് ബാക്ടീരിയകൾ

15. കോമയുടെ ആകൃതിയിലുള്ള ബാക്ടീരിയകളേവ?

വിബ്രിയോ ബാക്ടീരിയ

16. സിഫിലിസ് രോഗം ഏതിനം ബാക്ടീരിയ മൂലമാണ്?

സ്പൈറില്ല

17. എൻഡോസ്‌പോർ രൂപം പ്രാപിക്കാനാവുന്ന ബാക്ടീരിയ ഇനങ്ങളേവ?

ബാസില്ലസ്, ക്ളോസ്ട്രിഡിയം

18. കോശമർമമുള്ള ഏകകോശജീവികൾക്ക് ഉദാഹരണമേത്?

പ്രോട്ടോസോവ

19. തറയിലും മറ്റുമുള്ള സൂക്ഷ്മാണുക്കളെ നശിപ്പിക്കാനുപയോഗിക്കുന്ന, വീര്യമേറിയ രാസവസ്തുക്കളേവ?

അണുനാശിനികൾ

20. വാക്സിനുകൾ പ്രധാനമായും പ്രതിരോധിക്കുന്നത് ഏതിനം സൂക്ഷ്മജീവികളുടെ ആക്രമണങ്ങളെയാണ്?

വൈറസുകളുടെ.