ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 30 ന്റെ വിക്ഷേപണം നാളെ തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലുള്ള കൗറു റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നടക്കും. ഇന്ത്യയുടെ ഇൗ വർഷത്തെ ആദ്യവിക്ഷേപണമാണ്.
ബഹിരാകാശത്തുള്ള ഇന്ത്യയുടെ ഇൻസാറ്റ് 4 എയ്ക്ക് പകരമായാണ് ജിസാറ്റ് 30 അയയ്ക്കുന്നത്. യൂറോപ്പിന്റെ തന്നെ വാർത്താവിനിമയ ഉപഗ്രഹമായ യുടെൽസാറ്റ് കണക്ടിനൊപ്പാണ് വിക്ഷേപണം.
വിക്ഷേപണ സമയം
ഇന്ത്യൻ സമയം പുലർച്ചെ 2.35ന്
ഭാരം
3357 കിലോഗ്രാം
ഉപയോഗിക്കുന്ന റോക്കറ്റ്
യൂറോപ്യൻ സ്പെയ്സ് ഏജൻസിയുടെ ഏരിയൻ 5
ഭ്രമണപഥം : 36,000 കിലോമീറ്റർ ഉയരത്തിൽ
കാലാവധി
15 വർഷം
ഉപയോഗം
1.ഗ്രാമീണ മേഖലയിലടക്കം ഇന്റർനെറ്റ് സൗകര്യം മെച്ചപ്പെടുത്തും.100 ജി .ബി.പി.എസ് വരെ വേഗത
2.ട്രാൻസ്‌പോണ്ടറുകളുപയോഗിച്ച് ഗൾഫ് മേഖലയിലും ആസ്ട്രേലിയയിലും സേവനങ്ങൾ നൽകാനാകും.
3.മലമ്പ്രദേശങ്ങളിലും താഴ്വാരങ്ങളിലും കപ്പലുകളിലും വിമാനങ്ങളിൽ പോലും ഇന്റർനെറ്റ് ലഭിക്കും.