general

ബാലരാമപുരം: സംസ്ഥാനത്ത് കൈത്തറിഗ്രാമങ്ങളിലെ തറിയൊച്ചകൾ തിരച്ചുവരുകയാണെന്നും അതിന്റെ ഭാഗമായാണ് നൂൽ ബാങ്കുകൾക്ക് തുടക്കമിട്ടതെന്നും മന്ത്രി ഇ.പി ജയരാജൻ അഭിപ്രായപ്പെട്ടു. ബാലരാമപുരം സ്പിന്നിംഗ് മിൽ വളപ്പിൽ ആരംഭിച്ച നൂൽ ബാങ്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഡ്വ.എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.സ്പിന്നിംഗ് മിൽ വെബ്സൈറ്റിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.കൈത്തറി തൊഴിലാളി സേതുബായിക്ക് നൂൽ കൈമാറി ആദ്യവില്പപനയും മന്ത്രി നിർവഹിച്ചു.കെ.ആൻസലൻ എം.എൽ.എ,​കൈത്തറി സഹകരണ സംഘം അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ.രതീന്ദ്രൻ,​നേമം ബ്ലോക്ക് പ്രസിഡന്റ് ശകുന്തളകുമാരി,​സംഘാടക സമിതി ചെയർമാൻ പാറക്കുഴി സുരേന്ദ്രൻ,​കെ.സുധീർ,​ആർ.എസ് വസന്തകുമാരി,​അഡ്വ.എസ്.കെ പ്രീജ,​എസ്.ജയചന്ദ്രൻ,​എ.എം.സുധീർ,​ സി.എസ് മിനി എന്നിവർ പ്രസംഗിച്ചു.സ്പിന്നിംഗ്മിൽ ചെയർമാൻ എം.എം.ബഷീർ സ്വാഗതവും എ.എസ്.ഷിറാസ് നന്ദിയും പറഞ്ഞു.