തിരുവനന്തപുരം: മകരസംക്രമത്തോടനുബന്ധിച്ച് തൈക്കാട് ശാസ്താ ക്ഷേത്രത്തിൽ സർപ്പപ്പാട്ടും സംഗീതാർച്ചനയും നടത്തി.ഫോക് ലോർ അക്കാദമി നേതൃത്വം നൽകി.ഡോ.വാഴമുട്ടം ചന്ദ്രബാബു,രേവതിനാഥ്,അഥീന, എ.എസ്.അജയ് ദേവ്, നന്ദനാസുധീർ, അനഘ എന്നിവർ സംഗീതാർച്ചനയിൽ പങ്കെടുത്തു. ബിന്ദുഷാജിയുടെ നേതൃത്വത്തിലായിരുന്നു സർപ്പപ്പാട്ട്. ഫ്രാറ്റ് പ്രസിഡന്റ് പുഞ്ചക്കരി ജി. രവീന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര എക്സിക്യൂട്ടീവ് ആഫീസർ സി.എസ്. സുനിൽകുമാർ ആശംസയർപ്പിച്ചു.