തിരുവനന്തപുരം: പാർലമെന്ററി അഫയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്കായി നടത്തുന്ന ദ്വിദിന ക്യാമ്പ് ഇന്ന് സംസ്ഥാന ആസൂത്രണബോർഡിന്റെ സമൃദ്ധി ഹാളിൽ ആരംഭിക്കും. ദിവ്യ എസ്.അയ്യർ, ഡോ.വിനോജ് എബ്രഹാം, ഡോ. ഡിംപി വി. ദിവാകരൻ, എൽദോ പച്ചിലക്കാടൻ, ആന്റോ മൈക്കിൾ തുടങ്ങിയവർ ക്ളാസെടുക്കും. ക്യാമ്പിന് മുന്നോടിയായി വൈകിട്ട് 3ന് ക്യാമ്പ് അംഗങ്ങൾ മന്ത്രി എ.കെ. ബാലനുമായി ചേംബറിൽ സംവദിക്കും.