-suzy-cortez

ലണ്ടൻ: എന്തുസംഭവിച്ചാലും മെസിയെ ഉപേക്ഷിക്കാൻ ഒരുക്കമല്ലെന്ന ഉറച്ച നിലപാടിലാണ് ബ്രസീലിലെ മുൻ പിൻഭാഗ സുന്ദരിയായ സൂസി കോർട്ടസ്. അടിവയറ്റിൽ മെസിയുടെ മുഖം ടാറ്റൂ ചെയ്താണ് സൂസി ഇത് വ്യക്തമാക്കിയത്. ഉൗണിലും ഉറക്കത്തിലും മെസിയെക്കുറിച്ച് മാത്രം ചിന്തിക്കുന്ന താനാണ് അദ്ദേഹത്തിന്റെ ഭാര്യയാകാൻ എന്തുകൊണ്ടും യോഗ്യയെന്നും ഇരുപത്തൊമ്പതുകാരിയായ സൂസി അവകാശപ്പെടുന്നുണ്ട്.

കഴിഞ്ഞദിസവമാണ് സൂസി മെസിയുടെ ചിത്രം ടാറ്റൂചെയ്തത്. ഇതിന്റെ ചിത്രങ്ങൾ ഒന്നൊഴിയാതെ എല്ലാം പോസ്റ്റുചെയ്തിട്ടുണ്ട്. ഏറ്റവും പ്രിയപ്പെട്ടതായതുകൊണ്ടാണ് അടിവയറ്റിൽതന്നെ ടാറ്റൂചെയ്യുന്നതെന്നാണ് സൂസി പറയുന്നത്. നേരത്തേ മെസിയുടെ പേര് പിൻഭാഗത്ത് ടാറ്റൂചെയ്തിരുന്നു. ഇത് വ്യക്മാക്കുന്ന തരത്തിൽ ബിക്കിനി ധരിച്ച നിരവധി ചിത്രങ്ങളും സൂസി പോസ്റ്റുചെയ്തിരുന്നു. ഇതിനൊപ്പം മെസി എന്നെഴുതിയ പത്താംനമ്പർ കുപ്പായം ഇട്ടുകൊണ്ടുള്ള ചൂടൻ ചിത്രങ്ങളും പെയിന്റുകൊണ്ട് നഗ്നതമറയ്ക്കുന്ന തരത്തിലുള്ള ചിത്രങ്ങളും പോസ്റ്റുചെയ്തതോടെ സഭ്യതയുടെ പരിധിവിട്ടതിന് സോഷ്യൽ മീഡിയ സൂസിനെ ഗെറ്റൗട്ടടിച്ചു. പിന്നീട് ഏറെ കഴിഞ്ഞാണ് ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ പോസ്റ്റുചെയ്ത ചിത്രങ്ങൾ പൊല്ലാപ്പാകുമോ എന്ന പേടിയും സൂസിക്കുണ്ട്. പക്ഷേ, അത് അവർ പുറമേ കാണിക്കുന്നില്ല എന്നുമാത്രം.

മെസിയെ വിടാതെ പിന്തുടരുന്നത് അദ്ദേഹത്തിന്റെ ആരാധകരൻ സൂസിയെ കടുത്തഭാഷയിലാണ് വിമർശിക്കുന്നത്. ചിലർ അശ്ലീല പ്രയോഗങ്ങളും നടത്താറുണ്ട്. വാർത്തകളിൽ ഇടംപിടിക്കാനും ചെലവില്ലാതെ സെലിബ്രിട്ടിയാകാനുമാണ് സൂസി ഇതെല്ലാം ചെയ്യുന്നതെന്നാണ് പ്രധാന വിമർശനം. പക്ഷേ, വിമർശങ്ങൾക്കൊന്നിനും തന്നെ പിന്തിരിപ്പിക്കാൻ പോന്ന ശക്തിയില്ലെന്നാണ് സൂസി പറയുന്നത്.

നേരത്തേ മെസി വിരമിക്കൽ പ്രഖ്യാപനം നടത്തിയപ്പോൾ താൻ കടുത്ത നിരാശയിലാണെന്നും വിരമിക്കൽ തീരുമാനം മാറ്റണമെന്നുമുള്ള പോസ്റ്റ് തന്റെ പിൻഭാഗത്തിന്റെ ചിത്രമടക്കം സോഷ്യൽമീഡിയിൽ പോസ്റ്റുചെയ്തിരുന്നു. മെസി തീരുമാനം മാറ്രിയതോടെ അതിനുകാരണക്കാരി താനാണെന്ന് അവകാശപ്പെട്ട് സൂസി വീണ്ടുമെത്തി. സന്തോഷസൂചകമായി പോസ്റ്റുചെയ്ത ചിത്രം നേരത്തേ പോസ്റ്റുചെയ്തതിനെക്കാൾ ഏറെ കടുപ്പമായിരുന്നു. നേരത്തെ ചെറുകിട മോഡലായിരുന്ന സൂസി പിൻഭാഗ സുന്ദരിയായതോടെ വളരെപ്പെട്ടെന്ന് തിരക്കുപിടിച്ച മോഡലാവുകായിരുന്നു. അതോടെ പണവും പ്രശസ്തിയും വർദ്ദിച്ചു.