nirbhaya-

ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു പ്രതികൾ ഡൽഹിയിലെ തിഹാർ ജയിലിൽ ഏഴു വർഷത്തിനിടെ ജോലി ചെയ്ത് സമ്പാദിച്ചത് 1.37 ലക്ഷം രൂപ . ജയിൽ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അക്ഷയ് കുമാർ സിംഗ് (31), പവൻ ഗുപ്ത (25), മുകേഷ് സിംഗ് (32), വിനയ് ശർമ (26) എന്നിവരാണ് വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നത്. ജയിലിൽ ജോലി ചെയ്ത് അക്ഷയ് 69,000 രൂപയും പവൻ 29,000 രൂപയും വിനയ് 39,000 രൂപയുമാണ് സമ്പാദിച്ചത്. മുകേഷിനെ ജോലികൾക്ക് നിയോഗിച്ചിരുന്നില്ല.

ജയിൽ നിയമങ്ങൾ ലംഘിച്ചതിന് നാലുപേരും നിരവധിതവണ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. വിനയ് 11 തവണയും പവൻ എട്ടു തവണയും മുകേഷ് മൂന്നു തവണയും അക്ഷയ് ഒരു പ്രാവശ്യവും ആണ് നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ടത്. ജയിലിൽ കഴിയുമ്പോൾ പഠിക്കാനും പ്രതികൾ ശ്രമിച്ചിരുന്നു. 2016ൽ മുകേഷ്, പവൻ, അക്ഷയ് എന്നിവർ പത്താം ക്ലാസ് പരീക്ഷ എഴുതിയെങ്കിലും പരാജയപ്പെട്ടു. 2015ൽ വിന‌യ് ഡിഗ്രിക്കു ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് രാവിലെ 7ന് വധശിക്ഷ നടപ്പാക്കാനാണ് പട്യാല ഹൗസ് കോടതി ഉത്തരവിട്ടത്. നാ​ലു​ ​പ്ര​തി​ക​ളി​ൽ​ ​വി​ന​യ് ​ശ​ർ​മ്മ,​ ​മു​കേ​ഷ് ​സിം​ഗ് ​എ​ന്നി​വ​രു​ടെ​ ​തി​രു​ത്ത​ൽ​ ​ഹ​ർ​ജി​ക​ൾ​ ​സു​പ്രീം​കോ​ട​തി​യു​ടെ​ ​അ​ഞ്ചം​ഗ​ ​ബെ​ഞ്ച് ​കഴിഞ്ഞദിവസം ​ ​ത​ള്ളിയിരുന്നു.

നേ​ര​ത്തെ​ ​റി​വ്യൂ​ ​ഹ​ർ​ജി​ക​ൾ​ ​ത​ള്ളി​യ​തി​നാ​ൽ​ ​പ്ര​തി​ക​ൾ​ക്ക് ​സു​പ്രീം​കോ​ട​തി​യി​ലെ​ ​അ​വ​സാ​ന​ ​നി​യ​മ​ ​ന​ട​പ​ടി​യാ​യി​രു​ന്നു​ ​തി​രു​ത്ത​ൽ​ ​ഹ​ർ​ജി.​ ​ആ​ ​സാ​ദ്ധ്യ​ത​യും​ ​അ​ട​ഞ്ഞ​തോ​ടെ​ ​തൂ​ക്കു​ക​യ​റി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ടാ​നു​ള്ള​ ​അ​വ​സാ​ന​ ​ശ്ര​മ​മെ​ന്ന​ ​നി​ല​യി​ൽ​ ​മു​കേ​ഷ് ​സിം​ഗ് ​ഇ​ന്ന​ലെ​ ​ത​ന്നെ​ ​രാ​ഷ്‌​ട്ര​പ​തി​ ​രാം​നാ​ഥ് ​കോ​വി​ന്ദി​ന് ​ദ​യാ​ഹ​ർ​ജി​ ​സ​മ​ർ​പ്പി​ച്ചു.​ ​വ​ധ​ശി​ക്ഷ​ ​റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ​ആ​വ​ശ്യം. 2012​ ​ഡി​സം​ബ​ർ​ 16​ ​ന് ​രാ​ത്രി​യാ​ണ് ​പാ​രാ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ർ​ത്ഥി​നി​ ​നി​ർ​ഭ​യ​യെ​ ​ഓ​ടു​ന്ന​ ​ബ​സി​ൽ​ ​ക്രൂ​ര​മാ​യി​ ​കൂ​ട്ട​മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്.​ ​സിം​ഗ​പ്പൂരി​ലെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ഡി​സം​ബ​ർ​ 29​ന് ​മ​ര​ണ​ത്തി​ന് ​കീ​ഴ​ട​ങ്ങുകയായിരുന്നു.