കടയ്‌ക്കാവൂർ: മഹാകവി കുമാരനാശാന്റെ 96-ാം ചരമ വാർഷിക ദിനാചരണം ഇന്ന് കായിക്കരയിൽ നടക്കും. ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കായിക്കര ആശാൻ സ്‌മാരകത്തിലെ തുറന്ന വേദിയിലാണ് ചടങ്ങ്. വൈകിട്ട് നടക്കുന്ന അനുസ്‌മരണ യോഗം കവി ശ്രീകുമാർ മുഖത്തല ഉദ്ഘാടനം ചെയ്യും. അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.എസ്. സുധീഷ്, ഡോ. ഭുവനേന്ദ്രൻ, വി. ലൈജു, ഉണ്ണി ആറ്റിങ്ങൽ, പ്രൊഫ. വിജയ, രാമചന്ദ്രൻ കരവാരം എന്നിവർ സംസാരിക്കും.