ബാലരാമപുരം: പൂങ്കോട് കാരുണ്യ ഫൗണ്ടേഷൻ മൂന്നാം വാർഷികവും കുടുംബസംഗമവും ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചെയർമാൻ അനുപമ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.എൻ.ശക്തൻ മുഖ്യപ്രഭാഷണം നടത്തി.സീരിയൽ താരം ആനന്ദ് നാരായണൻ മിമിക്ര കലാകരൻ മനോജ് എന്നിവരെ ആദരിച്ചു.വൈസ് ചെയർമാൻ രാഗിണി റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ലതകുമാരി, പള്ളിച്ചൽ സതീഷ്,അംബികാദേവി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ,ഭഗവതിനട ശിവകുമാർ,സുന്ദർ, ബി.വി.സുകേഷ്,വിശ്വംഭരൻ,കുന്നുവിള കൃഷ്ണൻകുട്ടി,സുരേന്ദ്രനാശാരി,അനിജകുമാർ, ശോഭനകുമാർ,വി.എസ്.രാജേഷ്,മുരുകേശൻ,ഹരികൃഷ്ണൻ,പ്രജികുമാർ,സന്തോഷ് കുമാർ,രാജീവ്,അർജുനൻ, ശിവന്തകരാജൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി സി.ആർ സുനു സ്വാഗതവും ട്രഷറർ അജിത് കുമാർ നന്ദിയും പറഞ്ഞു.