poara

വെഞ്ഞാറമൂട്: പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭം ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനെന്ന് അടൂർ പ്രകാശ് എം.പി അഭിപ്രായപ്പെട്ടു. കോൺഗ്രസ് തേമ്പാമൂട്, പുല്ലമ്പാറ, മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തേമ്പാംമൂട് ജംഗ്ഷനിൽ നടന്ന പൗരാവകാശ, ഭരണഘടനാ സംരക്ഷണ സദസ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പോരാടി നേടിയ സ്വാതന്ത്ര്യം മോദിയുടെയും അമിത് ഷായുടെയും മുന്നിൽ അടിയറവ് വയ്ക്കാനുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പുല്ലമ്പാറ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇ.എ. അസീസ് അദ്ധ്യക്ഷനായിരുന്നു. പാലോട് രവി, ശരത്ചന്ദ്രപ്രസാദ്, ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ, ആനക്കുഴി ഷാനവാസ്, ജി.പുരുഷോത്തമൻ നായർ, കുറ്റിമൂട് റഷീദ്, രമേശൻ നായർ, ഷമീർ തേമ്പാമൂട്, എം.അനിൽ, എസ്.എം.ബഷീർ തുടങ്ങിയവർ സംസാരിച്ചു.