വെഞ്ഞാറമൂട്: കാറോടിക്കുന്നതിനിടയിൽ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. പുല്ലമ്പാറ, തേമ്പാക്കാല എം.എസ് നിവാസിൽ സലാഹുദ്ദീൻ (48) ആണ് മരിച്ചത്.വിദേശത്തു നിന്നെത്തുന്ന ബന്ധുവിനെ കൂട്ടികൊണ്ടുവരുന്നതിനായി തിരുവനന്തപുരം എയർപോർട്ടിയ്ക്ക് പോകുംവഴി ചന്തവിളവച്ച് ഇയാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും വാഹനത്തിൽ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.ഭാര്യ നജുമാ ബീവി. മകൻ അജിംഷ.