കിളിമാനൂർ: വൈദ്യുതി ലൈനിന് മുകളിൽ ചാഞ്ഞുകിടക്കുന്ന മരക്കൊമ്പുകൾ വെട്ടാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാർ ആളില്ലാത്ത വീട്ടിലെ ഫലവൃക്ഷങ്ങളും ചെടികളും വെട്ടിനശിപ്പിച്ചെന്ന് പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കിളിമാനൂർ വാലഞ്ചേരി സലീനാ മൻസിലിൽ നസീർ കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് പരാതി നൽകി.