ആറ്റിങ്ങൽ:പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജെ.സ്റ്റീഫൻസന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ പോസ്റ്റാഫീസ് ഉപരോധിച്ചു.പ്രകടനക്കാരെ പൊലീസ് പോസ്റ്റാഫീസിന് മുന്നിൽതടഞ്ഞു.തുടർന്ന് സേവാദൾ പ്രവർത്തകർ പോസ്റ്റാഫീസ് കവാടം ഉപരോധിച്ചു. ആറ്റിങ്ങൽ ഇൻഷുറൻസ് ആഫീസിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനവും മാച്ചും അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.