തിരുവനന്തപുരം: രണ്ടാം മോദി സർക്കാർ അധികാരമേറ്റശേഷം സ്വകാര്യവത്കരണം ദ്രുതഗതിയിലാണെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി പറഞ്ഞു. റെയിൽവേ സ്വകാര്യവത്കരണ നയത്തിനെതിരെ ട്രേഡ് യൂണിയൻ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ കെ.സി. ജയിംസ് അദ്ധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി, എ. സമ്പത്ത്, കെ.ഒ. ഹബീബ്, എം. കൃഷ്‌ണൻ, ആർ.ജി. പിള്ള, റോളി, സുശോഭനൻ തുടങ്ങിയവർ സംസാരിച്ചു. കോ ഓർഡിനേഷൻ കമ്മിറ്റി ഒഫ് ട്രേഡ് യൂണിയൻസ് എഗെൻസ്റ്റ് പ്രൈവറ്റൈസേഷൻ എന്ന ട്രേഡ് യൂണിയൻ ഐക്യവേദിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.