കിളിമാനൂർ:കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ ഫാസിസത്തിനെതിരെ മതേതര കൂട്ടായ്മ ഇന്ന് കിളിമാനൂരിൽ നടക്കും.വൈകിട്ട് 4.30ന് ഭരണഘടനാ സംരക്ഷണ ജാഥ,5ന് നടക്കുന്ന മതേതര കൂട്ടായ്മ എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.അഡ്വ.എസ്.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.കെ.സി.ഹരികൃഷ്ണൻ, കെ.റജി, എൻ.ടി.ശിവരാജൻ,പി.വി.രാജേഷ്,എ.നജീബ്, എം.എസ്.പ്രശാന്ത്,എസ്.സുരേഷ് കുമാർ എന്നിവർ സംസാരിക്കും.6.30ന് പ്രതിഷേധ ജ്വാല തുടർന്ന് സാംസ്കാരിക സായാഹ്നം.