മുടപുരം: കൈലാത്തുകോണം റസിഡന്റ്സ് അസോസിയേഷനും ആറ്റിങ്ങൽ അഹല്യ ഫൗണ്ടേഷനും സംയുക്തമായി 19ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു . രാവിലെ പത്ത് മുതൽ കൈലാത്തുകോണം മാടൻ നടയ്ക്ക് സമീപമുള്ള അസോസിയേഷൻ ഓഫീസിൽ വച്ച് ക്യാമ്പ് നടക്കും. പ്രായഭേദമന്യേ എല്ലാവർക്കും ക്യാമ്പിൽ പങ്കെടുക്കാം. പരിശോധനയിൽ കണ്ണട ആവശ്യമായി വരുന്നവർക്ക് സൗജന്യ നിരക്കിൽ കണ്ണട നല്കും. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 9 മുതൽ ഒരു മണി വരെ.