നെയ്യാറ്റിൻകര: എൻ. സുന്ദരൻനാടാർ നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എൻ. സുന്ദരൻനാടാരുടെ 13-ാമത് ചരമവാർഷികം നെയ്യാറ്റിൻകര സുന്ദരൻ നാടാർ സ്‌ക്വയറിൽ 21ന് വൈകിട്ട് 5ന് സ്പീക്കർ പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ ആർ. പ്രഭാകരൻതമ്പി അദ്ധ്യക്ഷനായിരിക്കും. മികച്ച പൊതുപ്രവർത്തകനുള്ള പുരസ്കാരം മുൻ സ്‌പീക്കർ കെ. രാധാകൃഷ്ണന് നൽകും. ചികിത്സാ സഹായ വിതരണം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വിതരണം ചെയ്യും. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ കെ. ആൻസലൻ എം.എൽ.എയും മികച്ച കർഷകരെ ടി. ശരത്ചന്ദ്രപ്രസാദും അനുമോദിക്കും. ബി.ജെ.പി ജില്ലാ പ്രസി‌ഡന്റ് സുരേഷ്, നഗരസഭാ ചെയർപേഴ്സൻ ഹീബ, അഡ്വ. മര്യാപുരം ശ്രീകുമാർ, പി.കെ. രാജ്മോഹൻ, അയ്യപ്പൻനായ‌ർ, വി.ആർ. സലൂജ, മോഹനൻ, എൻ.ആർ.സി നായർ തുടങ്ങിയവർ പങ്കെടുക്കും. എസ്. സുരേഷ് കുമാർ സ്വാഗതവും തിരുപുറം മണി നന്ദിയും പറയും.