പാലോട്: വിവാഹ ചടങ്ങിന് പോയി മടങ്ങിയ കാർ ആട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവർക്കും യാത്രകാരിക്കും ഗുരുതര പരിക്ക്. ഇന്നലെ വൈകിട്ട് ഇലവുപാലത്തായിരുന്നു അപകടം. ആട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന താന്നിമൂട് സ്വദേശി മണിച്ചിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആട്ടോ ഡ്രൈവർ ഷെഫീക്കിനും സാരമായി പരിക്കേറ്റു. കാറിൽ ഉണ്ടായിരുന്നവർക്ക് പരിക്കുകളന്നുമില്ല. ഇവരാണ് പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപതിയിലേക്ക് കൊണ്ടുപോയത്.