തിരുവനന്തപുരം: നർമ്മകൈരളി വാർഷികം നാളെ വൈകിട്ട് 5.30ന് പാളയം വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തിൽ നടക്കും. കേരള ഹിന്ദി പ്രചാര സഭ സെക്രട്ടറി അഡ്വ. ബി. മധു, മാജിക് അക്കാഡമി ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല എന്നിവർ പങ്കെടുക്കും. നർമ്മകൈരളി പ്രസിഡന്റ് വി. സുരേശൻ അദ്ധ്യക്ഷത വഹിക്കും. ചിരിയരങ്ങിൽ സുകുമാർ, കൃഷ്ണ പൂജപ്പുര, ജി.ഹരി എന്നിവർ പങ്കെടുക്കും.