contractors-asso

വർക്കല: ആൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ വർക്കല താലൂക്ക് സമ്മേളനം അഡ്വ. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ബി.ശ്രാമപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന ട്രഷറർ ജി.തൃദീപ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് പി.മോഹൻകുമാർ, വർക്കിംഗ് പ്രസിഡന്റ് എ.മനാഫ്, സെക്രട്ടറി സോമശേഖരൻ, ട്രഷറർ താജുദ്ദീൻ, മുൻ പ്രസിഡന്റ് ഷാനവാസ്, മുൻസെക്രട്ടറി സി.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി അജിത്ത് സ്വാഗതവും ജി.പ്രദീപ് നന്ദിയും പറഞ്ഞു.താലൂക്ക് ഭാരവാഹികളായി എം.സുഗുണാനന്ദൻ (പ്രസിഡന്റ്), ആർ.അജിത്ത്കുമാർ (സെക്രട്ടറി), കെ.അശോകൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.