തിരുവന്തപുരം: അബ്കാരി നിയമം പരിഷ്‌കരിച്ച് ജില്ലയിൽ അടഞ്ഞുകിടക്കുന്ന മുഴുവൻ കള്ളുഷാപ്പുകളും തുറന്ന് പ്രവർത്തിപ്പിക്കണമെന്നും തൊഴിലാളികളുടെ കൂലി സംരക്ഷിക്കണമെന്നും ജില്ലാ ചെത്ത്‌ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ആവശ്യപ്പെട്ടു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് പട്ടം വാമദേവൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗാന്ധിപുരം നളിനകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ കെ. അയ്യപ്പൻ, ബിജു ഗോപിനാഥാൻ, ജി. ബിനു, സാജൻ സ്റ്റാൻലി എന്നിവർ സംസാരിച്ചു. ടി. അനിൽകുമാർ സ്വാഗതവും കെ. ബാബു രാജൻ നന്ദിയും പറഞ്ഞു. ഇൗ ആവശ്യങ്ങളുന്നയിച്ച് യൂണിയൻ 20ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും.