നെയ്യാറ്റിൻകര: കേരള സ്റ്റേറ്റ് പെൻഷണേഴ്സ് യൂണിയൻ കവളാകുളം യൂണിറ്റിന്റെ വാർഷിക സമ്മേളനവും കുടുംബ സംഗമവും നെയ്യാറ്റിൻകര നഗരസഭാ വൈസ് ചെയർമാൻ കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജി. ആൽഫ്രഡ് അദ്ധ്യക്ഷനായിരുന്നു. കൗൺസിലർ ബി. സുരേഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗം കെ. കുമാരപിള്ള, സംസ്ഥാന കൗൺസിലർ കെ. രവീന്ദ്രൻ, ബ്ലോക്ക് പ്രസിഡന്റ് ജെ. സുകുമാരൻ, ബ്ലോക്ക് സെക്രട്ടറി ഡി. ശ്രീകണ്ഠൻനായർ, ആർ. നരേന്ദ്രൻ, ഡി. മോഹനകുമാർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി വി. രാമചന്ദ്രൻനായർ, എം. ചെല്ലപ്പൻ (രക്ഷാധികാരികൾ), ജി. ആൽഫ്രഡ് (പ്രസിഡന്റ്), എം. റീത്തമ്മ, ബി. അപ്പുക്കുട്ടൻനായർ (വൈസ് പ്രസി‌ഡന്റുമാർ), ആർ. നരേന്ദ്രൻ (സെക്രട്ടറി), എം. ശശികുമാരൻനായ‌ർ, എൻ. നെത്സൻ (ജോ. സെക്രട്ടറിമാർ) ഡി. മോഹൻകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.