വർക്കല: ഇടവ കച്ചിനാവിളാം ദുർഗാദേവീ ക്ഷേത്രത്തിലെ ചോതി തിരുനാൾ മഹോത്സവം ഇന്ന് തുടങ്ങും. അഭിഷേകം, ഗണപതിഹോമം, പാരായണം എന്നിവയ്ക്ക് പുറമെ 16ന് രാവിലെ 7.30ന് പൊങ്കാല, 9.30ന് കഞ്ഞിസദ്യ, രാത്രി 7ന് ആദ്ധ്യാത്മിക പ്രഭാഷണം. 17ന് വൈകിട്ട് 6.30ന് നൃത്തനൃത്യങ്ങൾ, 8.30ന് പൂമൂടൽ. 18ന് രാവിലെ 7.30ന് പൊങ്കാല, 8ന് കുട്ടികളുടെ ഉരുൾ, 8.15ന് തുലാഭാരം, 12ന് അന്നദാനം, വൈകിട്ട് 3.45ന് പറയിടൽ, 4.30ന് ശിങ്കാരിമേളം, 5.30ന് ആറാട്ട് എഴുന്നള്ളിപ്പ്, 6.45ന് തുലാഭാരം, 7ന് നാടൻപാട്ടും, വിസ്‌മയകാഴ്ചകളും.