നെയ്യാറ്റിൻകര :ആനപ്രേമി സംഘം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ കെ.കെ.ഷിബു നിർവഹിച്ചു. നെയ്യാറ്റിൻകര ടൗൺ എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗജരത്ന പുരസ്കാരം പുത്തൻകുളം കാവേരി ഷാജിക്കും ഗജശ്രീ പുരസ്കാരം അന്തിയൂർക്കോണം മുരളീധരൻനായർക്കും നൽകി ആദരിച്ചു. കരമന ജയൻ, അഡ്വ.കെ.ആർ പത്മകുമാർ,ഡോ.ശബരിനാഥ് രാധാകൃഷ്ണൻ,അഡ്വ.രാജാറാം എന്നിവർ പങ്കെടുത്തു. ആനപ്പന്തിയിൽ അപകടത്തിൽപ്പെട്ട് മരിച്ച മുരുകന്റെ കുടുംബത്തിന് ധനസഹായവും നൽകി.പുതിയ ഭാരവാഹികളായി ശരത്കുമാർ (പ്രസിഡന്റ്),അമ്പലം വിനയൻ (സെക്രട്ടറി),സൂരജ് സോമശേഖരൻ (ട്രഷറർ),കൃഷ്ണൻ,വിനോദ് (പ്രോഗ്രാം കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.