വർക്കല: ഇടവ പാറയിൽ ദുർഗാദേവീ ക്ഷേത്രത്തിലെ തിരുവോണ മഹോത്സവം 25ന് നടക്കും. രാവിലെ അഭിഷേകം, ഗണപതിഹോമം, പാരായണം, 8.30ന് പൊങ്കൽ, 10.30ന് പറയിടൽ, 11.30ന് സമൂഹസദ്യ, വൈകിട്ട് 3ന് ആറാട്ടുഘോഷയാത്ര, 6ന് ഓട്ടൻതുള്ളൽ, 7ന് തുലാഭാരം, 7.30ന് ശിങ്കാരിമേളം, 10ന് നാടകം എന്നിവയുണ്ടായിരിക്കും.