തിരുവനന്തപുരം: ദേശീയ റോഡ് സുരക്ഷാ വാരത്തിന്റെ സംസ്ഥാനതല സമാപനസമ്മേളനം നാളെ ഉച്ചയ്ക്ക് 12ന് സ്റ്രാച്യു വൈ.എം.സി.എ ഹാളിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിക്കും. ട്രാൻസ്പോർട്ട് കമ്മിഷണർ ആർ. ശ്രീരേഖ, വി.എസ്. ശിവകുമാ‌ർ എം.എൽ.എ, മേയർ കെ. ശ്രീകുമാർ, റോഡ് സേഫ്റ്റി കമ്മിഷണർ ശങ്കർ റെഡ്ഡി,ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാൽ തുടങ്ങിയവർ പങ്കെടുക്കും.