വിതുര: ചെറ്റച്ചൽ മേലാംകോട് ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും മകരചോതി മഹോത്സവവും ഇന്നു മുതൽ 18വരെ നടക്കുമെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.ശ്രീകുമാറും സെക്രട്ടറി പി.ഭുവനചന്ദ്രൻനായരും അറിയിച്ചു. ഇന്ന് രാവിലെ പതിവ് പൂജകൾക്കും വിശേഷാൽ പൂജകൾക്കും പുറമേ 8ന് ഭാഗവതപാരായണം,9ന് പുറത്തെഴുന്നെള്ളത്ത്,നിറപറയെടുപ്പ്,ഉച്ചക്ക് അന്നദാനം,വൈകിട്ട് ആറിന് സർവൈശ്വര്യപൂജ,തുടർന്ന് പ്രസാദശുദ്ധിക്രിയകൾ,ഭഗവതിസേവ,രാത്രി 7.30ന് നൃത്തനൃത്യങ്ങൾ.നാളെ രാവിലെ 9ന് നേത്ര പരിശോധനാ ക്യാമ്പ്,9.30 ന് പുറത്തെഴുന്നള്ളത്തും നിറപറയെടുപ്പും,വൈകിട്ടിന് താലപ്പൊലി,രാത്രി 9ന് ദൃശ്യവിസ്മയം.സമാപനദിനമായ 18ന് രാവിലെ ഏഴിന് നവകലശപൂജ,പഞ്ചഗവ്യപൂജകൾ,7.30ന് സമൂഹപൊങ്കാല,എട്ടിന് കരാക്കേ ഭക്തിഗാനമേള,തുടർന്ന് നെയ്യാണ്ടിമേളം,നാഗരൂട്ട്, 11ന് ഭക്ഷ്യധാന്യകിറ്റ് വിതരണം,വൈകിട്ട് 4ന് ഉരുൾ,രാത്രി 7ന് ഉത്സവ് നവോദയാ സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, 8.30ന് നൃത്തനൃത്യങ്ങൾ, ഒമ്പതിന് ഘോഷയാത്ര,പുലർച്ചെ ഉത്സവതുടിമേളം നാടൻപാട്ടും,ദൃശ്യാവിഷ്ക്കാരവും, 4.30ന് മഞ്ഞനീര്,പൂപ്പട തുടർന്ന് ഗുരുസിതർപ്പണം.