വിതുര: പൊന്മുടി സീതാതീർത്ഥ ക്ഷേത്രത്തിലെ മകരപ്പൊങ്കൽ ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ നടന്ന സമൂഹ പൊങ്കാലയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.. മുഖ്യപൂജാരി കെ.മല്ലൻകാണി, ക്ഷേത്രപൂജാരിമാരായ കെ.മുരളീധരൻ കാണി, മൊട്ടമൂട് കെ.രാമൻകാണി എന്നിവർ നേതൃത്വം നൽകി. വിശേഷാൽ പൂജകൾക്ക് പുറമേ ചാറ്റുപാട്ട്,പൊൻമുടി ശിവലിംഗമലയിൽ ശിവപൂജ, സീതാതീർത്ഥത്തിൽ പ്രഭാതപൂജ, തുടർന്ന് നിർമാല്യ ദർശനം, ഗണപതിപൂജ,അന്നദാനം എന്നിവയും ഉണ്ടായിരുന്നു. ക്ഷേത്രട്രസ്റ്റ് കമ്മിറ്റിയും ആദിവാസി മഹാസഭയും ചേർന്നാണ് ഉത്സവം നടത്തിയത്.