തിരുവനന്തപുരം: കരിക്കകം അറപ്പുരവിളാകത്തിന് സമീപം യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ . കരിക്കകം വായനശാലയ്ക്ക് സമീപം നന്ദശ്രീയിൽ വാടകയ്ക്ക് താമസിക്കുന്ന സുനിലിന്റെ ഭാര്യ ജിജു മോൾ (35) ആണു മരിച്ചത്. ഇന്നലെ രാവിലെ 7.30ഓടെയായിരുന്നു സംഭവം. സ്വന്തം വീടായ ശംഖുമുഖം ആൾ സെയിന്റ്സിലെ ചെല്ലമ്മ നിവാസിൽ നിന്ന് കുറച്ചുകാലം മുൻപാണ് ഇവർ കരിക്കകത്തെ വാടക വീട്ടിലേക്ക് മാറിയത്. രണ്ട് മക്കളുണ്ട്.