നെടുമങ്ങാട്:ഭരണഘടന സംരക്ഷിക്കുക.പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്ന മുദ്രവാക്യം ഉയർത്തി 26ന് എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന മനുഷ്യ മഹാശ്രിംഖലയുടെ പ്രചാരണാർത്ഥമുള്ള ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം ജാഥ ഇന്ന് വൈകിട്ട് 5 ന് നെടുമങ്ങാട്ട് എത്തിച്ചേരുമെന്ന് സംഘാടകസമിതി ചെയർമാൻ പി.ഹരികേശൻ നായരും കൺവീനർ എം.സി.കെ നായരും അറിയിച്ചു.അഡ്വ.ജി.ആർ.അനിൽ ക്യാപ്ടനും തമ്പാനൂർ രവി മാനേജരുമായ ജാഥ രാവിലെ 8:30 ന് മലയിൻകീഴിൽ ആരംഭിക്കും.വെള്ളനാട്,ആര്യനാട്,വിതുര,പാലോട്, പാങ്ങോട്, പനവൂർ എന്നീ സ്വീകരണ കേന്ദ്രങ്ങൾ സന്ദർശിച്ച് നെടുമങ്ങാട് എത്തിച്ചേരും.സമാപന പൊതുസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.അഡ്വ.കെ.പ്രകാശ്ബാബു മുഖ്യപ്രഭാഷണം നടത്തും.