വെഞ്ഞാറമൂട്. ക്ഷേത്ര ദർശനത്തിനുപോയ ഗൃഹനാഥൻ കുഴഞ്ഞു വീണ് മരിച്ചു. കാരേറ്റ് കരിവള്ളിയാട് കുന്നത്ത് വിളാകത്ത് ശശിധരൻ (65) ആണുമരിച്ചത്.ഇന്നലെ രാവിലെ 7.30ന് ആയിരുന്നു സംഭവം. വീട്ടിൽനിന്ന് നടന്ന് വാമനപുരം കുറ്റൂർ ക്ഷേത്രത്തിലേക്ക് പോകവെ വാമനപുരം പാലത്തിൽവച്ച് കുഴഞ്ഞുവീണു. ഉടൻതന്നെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു. ഭാര്യ. ഗിരിജ. മകൾ ശാരി. മരുമകൻ ഉണ്ണി.