car-kadayilekku-panjikaya

കല്ലമ്പലം: മടവൂർ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി ഒരാൾക്ക് പരിക്കേറ്റു. കടയുടെ മുന്നിൽ നിൽക്കുകയായിരുന്ന മടവൂർ സ്വദേശിക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു അപകടം. അപകടത്തിൽ കടയുടെ ഗ്ലാസ് തകർന്നു. ഗ്ലാസിന്റെ ചില്ല് തറച്ച് പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനപ്പാംകുന്ന് സ്വദേശിയുടെ മാരുതി ആൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്.