നെടുമങ്ങാട് :കേരള എൻ.ജി.ഒ യൂണിയൻ നെടുമങ്ങാട് ഏരിയ വാർഷിക സമ്മേളനം ഇന്ന് രാവിലെ 10ന് ധനലക്ഷ്മി ആഡിറ്റോറിയത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി ശശിധരൻ ഉദ്‌ഘാടനം ചെയ്യും.തുടർന്ന്, സംഘടന റിപ്പോർട്ടും പുതിയ ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പും നടക്കുമെന്ന് ഏരിയ സെക്രട്ടറി പി.എസ്.ആനന്ദ് അറിയിച്ചു.