കുഴിത്തുറ: എസ്.എൻ.ഡി.പി യോഗം കന്യാകുമാരി ജില്ലാ യൂത്ത് വിഭാഗത്തിന്റെ കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തിൽ മാർത്താണ്ഡം എസ്.എൻ.ഡി.പി മൈതാനത്തിൽ പൊങ്കൽ ആഘോഷിച്ചു.എസ്.എൻ.ഡി.പി യോഗം കന്യാകുമാരി ജില്ലാ പ്രസിഡന്റ് ഹിന്ദുസ്ഥാൻ മണികണ്ഠൻ ഉദ്ഘാടനം നിർവഹിച്ചു.യൂത്ത് വിങ് കേന്ദ്ര കമ്മറ്റിയംഗം ഡി.ആർ അഭിലാഷ്,ബിജു,സജീവ്,ചന്ദ്രപാൽ, ശരൺ,സുരേഷ്,ബേബി,കന്യാകുമാരി ജില്ലയിലെ വിവിധ ശാഖ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.