പാറശാല: കാരോട് ഗ്രാമപഞ്ചായത്തിലെ പച്ചത്തുരുത്ത് പദ്ധതിയുടെ ഉദ്ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു. ഉച്ചക്കട വാർഡിലെ പവർലൂം കോമ്പൗണ്ടിൽ നടക്കുന്ന ചടങ്ങിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ അദ്ധ്യക്ഷത വഹിച്ചു. കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദയൻ സ്വാഗതം ആശംസിച്ചു.വാർഡ് മെമ്പർ അജീഷ്, ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ.ബെൻഡാർവിൻ, കാന്തള്ളൂർ സജി, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഹുമയൂൺ, പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.അനിത, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ, ഗോപീകൃഷ്‌ണൻ, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി നന്ദി രേഖപ്പെടുത്തി.
ഫോട്ടോ: കാരോട് ഗ്രാമപഞ്ചായത്തിലെ പച്ചത്തുരുത്ത് പദ്ധതിയുടെ ഉദ്ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവഹിക്കുന്നു.