കാട്ടാക്കട:ഭരണഘടന സംരക്ഷിക്കുക,പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി എൽ.ഡി.എഫ് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം ജില്ലാ വാഹന ജാഥ കാട്ടാക്കടയിൽ ജാഥാ ക്യാപ്ടൻ സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിലിന് പതാക കൈമാറി എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.ഐ.ബി.സതീഷ്.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.വിളപ്പിൽ രാധാകൃഷ്ണൻ ,സി. പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.വിജയകുമാർ,ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ വി.കെ.മധു,കാട്ടാക്കട ശശി,ജില്ലാ കമ്മിറ്റി അംഗം ഐ. സാജു,നീലലോഹിതദാസൻ നാടാർ,ചാരുപാറ രവി,വി.പി.ഉണ്ണികൃഷ്ണൻ, ജെ.വേണുഗോപാൽ,മാങ്കോട് രാധാകൃഷ്ണൻ,വിളവൂർക്കൽ പ്രഭാകരൻ, ഉഴമലയ്ക്കൽ വേണുഗോപാൽ,തമ്പാനൂർ രാജീവ്,പനക്കോട് മോഹനൻ, നന്ദിയോട് സുഭാഷ് ചന്ദ്രൻ,കല്ലട നാരായണപിള്ള,കോട്ടൂർ സത്താർ,ജി. രാധാകൃഷ്ണൻ,പട്ടം ശ്രീകുമാർ എന്നിവർ സംസാരിച്ചു.