പള്ളിക്കൽ : മടവൂർ അയണിക്കാട്ടുകോണം അനിവിലാസത്തിൽ എം. സുരേന്ദ്രൻ നായർ (76, തമ്പി) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: അനിതകുമാരി(അദ്ധ്യാപിക, എൻ.എസ്.എസ്. എച്ച്.എസ്. മടവൂർ), അനിൽകുമാർ, അനീഷ് കുമാർ. മരുമക്കൾ: അനിൽകുമാർ (എക്സ് സർവീസ്‌മാൻ), രജനി, സജിത. സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.

ഭാർഗവൻ

തിരുപുറം : നെടിയവിള അശ്വതി ഭവനിൽ കെ. ഭാർഗവൻ (74, റിട്ട. വിജിലൻസ്, തിരുപുറം മുൻ പഞ്ചായത്ത് മെമ്പർ സി.പി.ഐ.എം) നിര്യാതനായി. പ്രാർത്ഥന: വെള്ളിയാഴ്ച രാവിലെ 7ന് മുള്ളുവിള തിരുകുടുംബ ദേവാലയത്തിൽ.

ബാബുധരൻ പിള്ള

കല്ലറ : കുറുമ്പയം, അജിത വിലാസത്തിൽ വി. ബാബുധരൻ പിള്ള (53) നിര്യാതനായി. ഭാര്യ: എസ്. അജിത കുമാരി. മക്കൾ: അക്ഷയ് ബി. നായർ, അക്ഷയ എസ്. നായർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.

സുബയ്യൻ ആശാരി

തിരുവനന്തപുരം : ആനയറ, വടക്കേവിളാകത്ത് വീട്ടിൽ ടി.സി 76/2094 സൗഹദ എസ്/എ 71 ൽ സുബയ്യൻ ആശാരി (87 ) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: ശോഭന എസ്, ബിന്ദു എസ്, സന്തോഷ് എസ്. മരുമക്കൾ: സുരേഷ്, മധു, മല്ലിക. സഞ്ചയനം: 19ന് രാവിലെ 9ന്.