കോവളം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ വിഴിഞ്ഞം പൊലീസ് പിടികൂടി. ബാലരാമപുരം കോട്ടുകാൽക്കോണം ഹയർസെക്കൻഡറി സ്‌കൂളിന് സമീപം വാറുവിള വീട്ടിൽ സജുവിനെയാണ് (25) വിഴിഞ്ഞം പൊലീസ് പിടികൂടിയത്. പെൺകുട്ടിയുടെ വീടിന് സമീപത്ത് പെയിന്റിംഗ് ജോലിക്കുപോയ പ്രതി കുട്ടിയുമായി പരിചയത്തിലാകുകയും സ്നേഹം നടിച്ച് പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. വിവാഹിതനായ സജു ഭാര്യയെ ഉപേക്ഷിച്ചയാളാണ്. ഇയാൾക്കെതിരെ ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ പീഡനക്കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. വിഴിഞ്ഞം സി.ഐ എസ്.ബി. പ്രവീൺ, എസ്.ഐ രഞ്ജിത്ത്, എ.എസ്.ഐ മോഹനൻ, സി.പി.ഒ സുധീർ, വനിത സി.പി.ഒ ദിവ്യ എ. നായർ എന്നിവരടങ്ങിയ സംഘം പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്‌തു.