കോവളം:വിഴിഞ്ഞം ജനമൈത്രി പൊലീസിന്റെ നേത്യത്വത്തിൽ നടത്തുന്ന സൗജന്യ പി.എസ്. എസി പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം സിറ്റി പൊലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ നിർവഹിച്ചു.വിഴിഞ്ഞം എസ്. എച്ച്.ഒ എസ്.ബി.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു.സൗജന്യക്ലാസ് എന്ന ആശയം നടപ്പിലാക്കുന്നതിന് പ്രവർത്തിച്ച സ്റ്റേഷൻ കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർ എസ്.ഐ.ഷറഫുദീൻ,സി.പി.ഒ ജോസ് എന്നിവരെ കമ്മീഷണർ പ്രത്യേകമായി അഭിനന്ദിച്ചു.എസ്.ഐമാരായ ജി.കെ.രഞ്ജിത്,വിഴിഞ്ഞം ജമാഅത്ത് പ്രസിഡന്റ് നൂഹുകണ്ണ്, വിഴിഞ്ഞം മുത്തുമാരിയമ്മൻ ക്ഷേത്ര സെക്രട്ടറി അയ്യപ്പൻ,പൊതുപ്രവർത്തകൻ പനിയടിമ,ശ്യാം വെണ്ണീയൂർ, പ്രദീപ്ചന്ദ്,റെജിജോയി എന്നിവർ സംസാരിച്ചു.പരിശീലന ക്ലാസിലേക്കുളള പ്രവേശനത്തിന് 18 വരെ അപേക്ഷ സ്വീകരിക്കും.25 മുതൽ ക്ലാസ് ആരംഭിക്കും.