കുറ്റിച്ചൽ : പച്ചക്കാട് കാവിൽ ശ്രീമഹാഗണപതി ശ്രീ മഹാദേവി ക്ഷേത്രത്തിൽ 8-ാം പുനഃപ്രതിഷ്ഠാവാർഷികം ഇന്നി മുതൽ 18 വരെ നടക്കും. ഇന്ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, വൈകിട്ട് 5.30ന് മഹാഗണപതിക്ക് അപ്പംമൂടൽ, ദേവിക്ക് പുഷ്പാഭിഷേകം, 7ന് സായാഹ്‌ന ഭക്ഷണം. 8ന് നൃത്തനൃത്ത്യങ്ങൾ. നാളെ രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, 10ന് ഉച്ചപൂജ, വൈകിട്ട് 7ന് സായാഹ്‌ന ഭക്ഷണം, 8ന് തത്ത്വമസി പ്രോജക്ടർ ഷോ. 18ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7ന് പ്രഭാത ഭക്ഷണം, 9ന് സമൂഹപൊങ്കാല, 9.30ന് പൊങ്കാലവിളയാടൽ, മഞ്ഞനീരാട്ട്, 10ന് കലശപൂജ, നാഗരൂട്ട്, 11.15ന് പൊങ്കാല നിവേദ്യം, 12.30ന് ഉത്സവസദ്യ.